തിരുവനന്തപുരം-കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണക്കാലത്ത് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസിയുടെ തീരുമാനം. സര്‍വീസുകളില്‍ 10% അധിക നിരക്ക് അടക്കം എന്‍ഡ് ടു എന്‍ഡ് വ്യവസ്ഥയിലാണ് ടിക്കറ്റുകള്‍ നല്‍കുക. കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ വഴി 15 മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കേരള, കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തുന്ന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സര്‍വീസ്. എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. യാത്രാ ദിവസം ആവശ്യമായ യാത്രക്കാരില്ലാതെ സര്‍വീസ് റദ്ദാക്കേണ്ട സാഹചര്യമുണ്ടായാല്‍ മുഴുവന്‍ തുകയും തിരികെ നല്‍കും. യാത്രക്കാര്‍ യാത്രയിലുടനീളം മാസ്‌ക് ധരിക്കേണ്ടതാണ്. യാത്ര ആരംഭിക്കുന്നതിനു മുന്‍പായി മൊബൈലില്‍ ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ് തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കെഎസ്ആര്‍ടിസി യാത്ര ആരംഭിക്കുന്നത്.