റിയാദ്- മരുന്നുകള്‍ നല്‍കുന്നതിനും ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുന്നതിനും വീട്ടിലെത്തിയ സൗദി നഴ്സിനെ മനോരോഗി കുത്തിക്കൊന്നു.
റിയാദ് മെന്റല്‍ ഹെല്‍ത്ത് അഡ്മിനിസ്ട്രേഷന് കോംപ്ലക്സിലെ സ്പെഷലിസ്റ്റ് നഴ്സ് അബ്ദുല്‍ കരീം അല്‍ മുതൈരിയാണ് മരിച്ചത്. വീട്ടിലേക്ക് വരുന്ന കാര്യം നഴ്സ് രോഗിയുടെ പിതാവിനെ വിളിച്ച് അറിയിച്ചിരുന്നു. വീട്ടിലെത്തിയപ്പോഴാണ് മനോരോഗിയായ മകന് മാത്രമേ വീട്ടിലുള്ളൂ എന്ന് അറിയിച്ചത്. വീട്ടില്‍ കയറി മരുന്ന് നല്കന് തുടങ്ങിയപ്പോള്‍ കത്തിയെടുത്ത് നിരവധി തവണ കുത്തുകയായിരുന്നുവെന്ന് അബ്ദുല്‍ കരീം മുതൈരിയുടെ ബന്ധു പറഞ്ഞു.