പാരീസ്- ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. വിവിധ രാജ്യങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് ബാധിതർ 2,0002,577 ആയാണ് വർധിച്ചത്. 7,33,842 ആണ് ഇതുവരെയുള്ള മരണസംഖ്യ.
അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം മരണസംഖ്യ ഏഴര ലക്ഷം കടക്കുമെന്നാണ് ലോകാരോഗ്യ സംഘടന നല്കുന്ന മുന്നറിയിപ്പ്.
അതേസമയം, പ്രതീക്ഷ കൈവിടരുതെന്നും ശുഭ സൂചനകളുണ്ടെന്നും റുവാണ്ട, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ കോവിഡിനെതിരെ നേടിയ വിജയം ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടനാ മേധാവി അഥനോം ഗെബ്രയേസസ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് മരുന്നിനായി 165 ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇവയില്‍ ആറെണ്ണം ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.