ന്യൂദല്‍ഹി- കോവിഡ് വ്യാപനം മൂലം രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി. നേരത്തെ ജൂലൈ 31 വരെയായിരുന്നു വിലക്ക്. ഇന്ത്യയില്‍ നിന്നും പുറത്തേക്കും വിദേശത്തു നിന്നും ഇന്ത്യയിലേക്കുമുള്ള യാത്രാ സര്‍വീസുകള്‍ ഒരു മാസത്തേക്കു കൂടി വിലക്കി വെള്ളിയാഴ്ചയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉത്തരവിട്ടത്. ഈ വിലക്ക് രാജ്യാന്തര കാര്‍ഗോ സര്‍വീസുകള്‍ക്കും ഡിജിസിഎ പ്രത്യേകം അനുമതി നല്കുന്ന സര്‍വീസുകള്‍ക്കും ബാധകമല്ല.