ഹൂസ്റ്റണ്‍-സൗത്ത് ഫ്‌ളോറിഡയില്‍ നഴ്‌സായ മലയാളി യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോറല്‍ സ്പ്രിംഗ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നിഴ്‌സായ കോട്ടയം സ്വദേശി മെറിന്‍ ജോയിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ രാവിലെ ഏഴുമണിയോടുകൂടി പാര്‍ക്കിംഗ് ഏരിയയില്‍ എത്തിയപ്പോഴാണ് കുത്തേറ്റത്. കത്തി കൊണ്ട് കുത്തിയശേഷം നിലത്തുവീണുകിടന്ന യുവതിയുടെ ശരീരത്തില്‍ വാഹനമോടിച്ചുകയറ്റുകയും ചെയ്തുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഉടന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.