മലപ്പുറം-ജില്ലയിൽ 58 പേർക്ക് കൂടി ഇന്നലെ കോവിഡ്19 സ്ഥിരീകരിച്ചു. ഇതിൽ 36 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ 25 പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗബാധ കണ്ടെത്തിയവരിൽ പകുതിയിലേറെ പേർ മൽസ്യ മാർക്കറ്റിൽ നിന്ന് രോഗവ്യാപനമുണ്ടായ കൊണ്ടോട്ടി പ്രദേശങ്ങളിലുള്ളവരാണ്.
ഇന്നലെ 24 പേർ ജില്ലയിൽ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 845 പേർ രോഗമുക്തരായി
വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.
തമിഴ്നാട്ടിൽ നിന്നെത്തിയ ആനക്കയം സ്വദേശി (35), ദൽഹിയിൽ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശി (28), കന്യാകുമാരിയിൽ നിന്നെത്തിയ എടക്കര സ്വദേശിനി (31), കർണാടകയിൽ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (35), കർണാടകയിൽ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (39), ബംഗലൂരുവിൽ നിന്നെത്തിയ നന്നമ്പ്ര സ്വദേശികളായ 39 വയസ്സുകാരൻ, 40 വയസ്സുകാരൻ എന്നിവർക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.
അബുദാബിയിൽ നിന്നെത്തിയ പെരുമ്പടപ്പ് സ്വദേശി (56), താനാളൂർ സ്വദേശി (37), നന്നമ്പ്ര സ്വദേശി (51), യു.എ.ഇയിൽ നിന്നെത്തിയ എടപ്പാൾ സ്വദേശി (64), ദമാമിൽ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശി (51), പെരുവള്ളൂർ സ്വദേശിനി (26), റിയാദിൽ നിന്നെത്തിയ മമ്പാട് സ്വദേശി (33), സൗദിയിൽ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (53), പെരുവള്ളൂർ സ്വദേശി (48), കാവനൂർ സ്വദേശി (34), കുവൈത്തിൽ നിന്നെത്തിയ എടയൂർ സ്വദേശി (33), കിർഖിസ്ഥാനിൽ നിന്നെത്തിയ കൽപകഞ്ചേരി സ്വദേശി (21) എന്നിവർക്കാണ് വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരിൽ രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ രോഗബാധിതരായി 707 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നു. ഇതുവരെ 1560 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1078 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.
37,554 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ നിന്ന് ഇതുവരെ 17,859 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 15,282 പേരുടെ ഫലം ലഭിച്ചു. 14,180 പേർക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2577 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.