കോട്ടയം- കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ട് പിജി ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ ഒരു പിജി ഡോക്ടര്‍ക്കും പത്തോളജിയിലെ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് രോഗികളുമായുള്ള സമ്പര്‍ക്കമാകാം രോഗകാരണമെന്നാണ് നിഗമനം. ഈ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ട് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇവരില്‍ നിന്നാണ് വൈറസ് പകര്‍ന്നതെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. ഇതേതുടര്‍ന്ന് മെഡിക്കല്‍ കോളജിലെ നിരവധി ഡോക്ടര്‍മാരെ നിരീക്ഷണത്തിലാക്കി. അതേസമയം കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഡിപ്പോ അണുവിമുക്തമാക്കിയതായും വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയും കണ്ടക്ടറെയും നിരീക്ഷണത്തിലാക്കിയതായി അധികൃതര്‍ അറിയിച്ചു.