തിരുവനന്തപുരം- കോവിഡ് ചികിത്സാരീതിയില്‍ മാറ്റം വരുത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പ്. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി മുതല്‍ ആന്റിജന്‍ പരിശോധന റിസള്‍ട്ട് മതിയാകും. നേരത്തെ ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം വന്നാല്‍ മാത്രമേ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഈ നിര്‍ദേശത്തിലാണ് ഭേദഗതി വരുത്തിയത്.
സംസ്ഥാനത്ത് കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തിലാണ് ആന്റിജന്‍ ടെസ്റ്റ് റിസള്‍ട്ട് ഡിസ്ചാര്‍ജിന് ഉപയോഗിക്കാമെന്ന നിര്‍ദേശം മുമ്പോട്ട് വെച്ചിരിക്കുന്നത്. ആന്റിജന്‍ ടെസ്റ്റില്‍ അരമണിക്കൂറിനകം ഫലം അറിയാന്‍ സാധിക്കും. ഡിസ്ചാര്‍ജുകള്‍ വേഗത്തില്‍ നടക്കുകയും ചെയ്യുമെന്നും ഇത് രോഗം ഭേദമാകുന്നവര്‍ കൂടുതല്‍ ദിവസം ആശുപത്രിയില്‍ താമസിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാകുമെന്ന് ആരോഗ്യവകുപ്പ് ഉത്തരവില്‍ പറയുന്നു.