ദിസ്പൂര്‍- തളര്‍ന്ന് റോഡില്‍ കിടന്നുറങ്ങുന്ന കണ്ടാമൃഗത്തിന് കാവല്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. റോഡിലൂടെ കടന്നുപോകുന്നവരും ഈ ജീവിയെ ശല്യം ചെയ്യാതെ നീങ്ങുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. കാസിരംഗ നാഷണല്‍ പാര്‍ക്കിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. കാസിരംഗയില്‍ നിന്ന് മൃഗങ്ങളെ രക്ഷിക്കുന്നതിന്റെ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രളയത്തില്‍ അമ്മയില്‍ നിന്ന് വേര്‍പ്പെട്ട കുഞ്ഞ് കണ്ടാമൃഗത്തെ രക്ഷിക്കുന്ന വാര്‍ത്തയും അസമില്‍ നിന്ന് പുറത്തുവന്നിരുന്നു.