ചെന്നൈ- നടൻ വിജയിന്റെ ചെന്നൈയിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പോലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ ചെയ്തയാളെ പോലീസ് പിടികൂടി. വിളിച്ച മൊബൈൽ നമ്പർ കണ്ടെത്തി നടത്തിയ അന്വേഷണത്തിൽ വില്ലുപുരം ജില്ലയിൽ നിന്നും പ്രതിയെ കണ്ടെത്തി. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പോലീസ് വ്യക്തമാക്കി. അർധരാത്രി മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിൽ ആണ് പ്രതിയെ പിടികൂടിയത്. സാലിഗ്രാമിലെ വിജയ്യുടെ വീട്ടിൽ ആണ് ബോംബ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി എത്തിയത്.