കോട്ടയം- കോട്ടയം മുണ്ടക്കയത്ത് നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഇരുപതുകാരനായ വണ്ടന്‍പതാല്‍ സ്വദേശി അഭിജിത്താണ് അറസ്റ്റിലായത്. ഒന്നര മാസത്തോളമാണ് അഭിജിത്ത് കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി.
ശാരീരിക അസ്വസ്തത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് മനസിലായത്.