ആലപ്പുഴ-ആലപ്പുഴയില്‍ റിട്ട.അധ്യാപികയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം നടന്നു. കോണ്‍വെന്റ് സ്‌ക്വയറില്‍ താമസിക്കുന്ന മുന്‍ അധ്യാപിക ലില്ലി കോശിയെയയാണ് അജ്ഞാതനായ യുവാവ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. മുപ്പത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. സംഭവസമയം എണ്‍പതുകാരിയായ അധ്യാപികയും വീട്ടുസഹായിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
മുഖംമൂടി ധരിച്ച് മോട്ടോര്‍സൈക്കിളിലാണ് യുവാവ് എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കോളിങ് ബെല്‍ അടിച്ച ശേഷം കൊറിയര്‍ നല്‍കാനായി വന്നതാണെന്ന് അറിയിച്ചു. തുടര്‍ന്ന് വീടിന് അകത്ത് കയറിയ ശേഷമാണ് തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തിയത്.
പണം ആവശ്യപ്പെട്ടപ്പോള്‍ സ്വര്‍ണമോ പണമോ ഇല്ലെന്ന് നിരവധി തവണ പറഞ്ഞ ശേഷമാണ് യുവാവ് മടങ്ങിപ്പോയത്. അടുത്ത ആഴ്ച വീണ്ടും വരുമെന്നും ഭീഷണിയുണ്ടെന്ന് പരാതിയില്‍ പറയുന്നു. അധ്യാപികയുടെ മക്കളും മരുമക്കളും വിദേശത്താണ് താമസം. സംഭവം അന്വേഷിക്കുന്നതായും യുവാവിനെ പിടികൂടുമെന്നും പോലിസ് അറിയിച്ചു.