റിയാദ്- സൗദിയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 52 ശതമാനം പേര്‍ സ്വദേശികളും 48 ശതമാനം പേര്‍ വിദേശികളുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
30 ശതമാനം പേര്‍ വനിതകളും 70 ശതമാനം പേര്‍ പുരുഷന്മാരുമാണ്. രോഗികളില്‍ അഞ്ചു ശതമാനം പേര്‍ 65 ല്‍ കൂടുതല്‍ പ്രായമുള്ളവരും ഒമ്പതു ശതമാനം പേര്‍ കുട്ടികളും 86 ശതമാനം പേര്‍ മുതിര്‍ന്നവരുമാണ്.
കൊറോണബാധ സംശയിച്ച് ഇരുപത്തിനാലു മണിക്കൂറിനിടെ 23,484 പേര്‍ക്കാണ് ലാബ് പരിശോധന നടത്തിയത്. സൗദിയില്‍ ഇതുവരെ 11,67,766 പേര്‍ക്ക് ലാബ് പരിശോധനകള്‍ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.