മേലാറ്റൂര്‍-സുരേഷ് ഗോപി എംപിയുടെ ഇരുന്നൂറ്റി അന്‍പതാം ചിത്രം സൂപ്പര്‍ ഹിറ്റ് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളക്പാടത്തിനോപ്പം.ചിത്രം സംവിധാനം ചെയ്യുന്നത് മാത്യു തോമസ് പ്ലമൂട്ടിലാണ്,സുരേഷ് ഗോപിയുടെ ആരാധകരെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ സന്തോഷിപ്പിക്കുന്നതാണ്
സിനിമയെന്ന്! ടോമിച്ചന്‍ മുളക് പാടം പറയുന്നു.മികച്ച അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഈ സിനിമയിലുണ്ടാകുമെന്ന് ടോമിച്ചന്‍ മുളകുപാടം ഫേസ്ബുക്കില്‍ കുറിച്ചു.അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ വന്‍ തിരിച്ച് വരവാണ് സുരേഷ്‌ഗോപി നടത്തിയത്.
ശോഭന -സുരേഷ്‌ഗോപി ജോഡിയെ പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
തന്റെ 250ാം ചിത്രത്തിലേതെന്ന് പറഞ്ഞുകൊണ്ട് സുരേഷ്‌ഗോപി നേരത്തെ ഒരു ചിത്രം പുറത്ത് വിട്ടിരുന്നു. സുരേഷ് ഗോപിയുടെ മാസ് ലുക്കിലുള്ള ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.ഇതേചിത്രം തന്നെയാണ് ടോമിച്ചന്‍ മുളകുപാടം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.