മുൻ ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായ് ബച്ചന്റെ രൂപ സാദൃശ്യമുള്ള അമൃത സജു ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കയാണ്. ടിക് ടോക് വിഡിയോയിലൂടെ സോഷ്യൽ ശ്രദ്ധിക്കപ്പെട്ട ഈ തൊടുപുഴ സ്വദേശി സിനിമയിൽ മുഖം കാണിക്കാനുള്ള തയാറെടുപ്പിലാണ്.
സുനിൽ കാര്യാട്ടുകര സംവിധാനം ചെയ്യുന്ന 'പിക്കാസോ' എന്ന ചിത്രത്തിലാണ് അമൃതയുടെ അരങ്ങേറ്റം. കൂടാതെ ചില പരസ്യ ചിത്രങ്ങളിലും അമൃത അഭിനയിച്ചിട്ടുണ്ട്.
2000 ത്തിൽ പുറത്തിറങ്ങിയ 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' എന്ന തമിഴ് സിനിമയിലെ ഐശ്വര്യ റായുടെ അഭിനയം അമൃത ടിക് ടോക് ചെയ്തതാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായത്.