Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍നിന്ന് കുവൈത്തിലെത്തിയ മൂന്ന് നഴ്‌സുമാര്‍ക്ക് കോവിഡ്

കുവൈത്ത് സിറ്റി- വ്യാഴാഴ്ച കൊച്ചിയില്‍നിന്ന് കുവൈത്തിലെത്തിയ മൂന്നു മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അവധിക്കുശേഷം പ്രത്യേക വിമാനത്തില്‍ തിരിച്ചുപോയവര്‍ക്കാണു രോഗം. കൊച്ചിയില്‍ പരിശോധനക്കുശേഷമാണ് ഇവരെ കൊണ്ടുപോയത്. ഇവര്‍ക്കൊപ്പം എത്തിയ എല്ലാവരെയും ക്വാറന്റൈനിലാക്കിയിരിക്കുകയാണ്.

കുവൈത്തില്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് ക്ഷമമനുഭവപ്പെട്ടതോടെയാണ് അവധിയില്‍ നാട്ടിലുള്ളവരെ മടക്കിക്കൊണ്ടുപോയത്. സൗദിയും നഴ്‌സുമാരെ മടക്കിക്കൊണ്ടുപോയിരുന്നു.

 

Latest News