ലഖ്നൗ- ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ ജില്ലയിൽ യുവാവിനേയും യുവതിയേയും മരത്തിൽ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഇരുവരും ഒരേ പ്രദേശവാസികളാങ്കിലും ഇവർ തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചതായും ഇരുവരുടെയും ബന്ധുക്കളെ കൂടുതൽ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു. ദൽഹിയിൽ ജോലി ചെയ്തിരുന്ന യുവാവ് ലോക് ഡൗണിനെ തുടർന്നാണ് നാട്ടിൽ തിരിച്ചെത്തിയത്.
യുവതിയുടെ വിവാഹം കുറച്ച് ദിവസത്തിന് ശേഷം നടക്കാനിരിക്കുകയായിരുന്നു.