ന്യൂദല്‍ഹി- അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ കഴിഞ്ഞ വര്‍ഷം എങ്ങനെ മുംബൈ സന്ദര്‍ശിച്ച് മടങ്ങിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇന്ത്യക്ക് പിടികിട്ടേണ്ട കുപ്രസിദ്ധ ഭീകരനായ ദാവൂദിന്റെ ഭാര്യ മെഹജബിന്‍ ശൈഖ് മുംബൈയിലെത്തി 15 ദിവസം താമസിച്ച് പാക്കിസ്ഥാനിലേക്ക് മടങ്ങിയെന്നാണ് താനെ പോലീസ് വെളിപ്പിടുത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു.
ഇന്ത്യ അന്വേഷിക്കന്ന ഭീകരന്റെ ഭാര്യ ചോദ്യം ചെയ്യല്‍ പോലുമില്ലാതെ ഇന്ത്യയില്‍നിന്ന് മടങ്ങാന്‍ ഇടയാക്കിയ സുരക്ഷാ വീഴ്ചയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും രാജ്യത്തോട് വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.