റിയാദ് - അടുത്ത ഞായറാഴ്ച മുതൽ സൗദിയിലെ നഗരങ്ങൾക്കിടയിൽ ബസ് സർവീസുകൾ പുനരാരംഭിക്കുമെന്ന് സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി (സാപ്റ്റ്കോ) അറിയിച്ചു. ഇന്നു മുതൽ സാപ്റ്റ്കോ വെബ്സൈറ്റും ആപ്പും വഴി ബസ് സർവീസുകളിൽ സീറ്റ് ബുക്കിംഗും ടിക്കറ്റ് വിൽപനയും ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
ഞായറാഴ്ച മുതൽ റിയാദ്-ദമാം റൂട്ടിൽ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുമെന്ന് സൗദി റെയിൽവേയ്സ് ഓർഗനൈസേഷനും അറിയിച്ചു. ഇന്നലെ മുതൽ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു. സൗദി റെയിൽവേയ്സ് ഓർഗനൈസേഷൻ വെബ്സൈറ്റും ആപ്പും വഴി മാത്രമാണ് ടിക്കറ്റ് ബുക്കിംഗിന് സൗകര്യമുള്ളത്.