റിയാദ്- സൗദിയില്‍ കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച കര്‍ഫ്യൂ ഇളവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍.
മേയ് 28 മുതല്‍ 30 വരെ:
മക്ക ഒഴികെയുള്ള പ്രദേശങ്ങളില്‍ രാവിലെ ആറുമുതല്‍ വൈകിട്ട് മൂന്ന് വരെ യാത്ര അനുവദിക്കും.
കര്‍ഫ്യൂ ഇല്ലാത്ത സമയത്ത് നഗരങ്ങളിലേക്കും പ്രവിശ്യകളിലേക്കും സ്വകാര്യ കാറുകളില്‍ യാത്ര ചെയ്യാം. മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങളും മാളുകളും തുറക്കാം. സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്ത ബാര്‍ബര്‍ ഷോപ്പുകള്‍, സ്‌പോര്‍ട്‌സ് ക്ലബുകള്‍, ഹെല്‍ത്ത് ക്ലബുകള്‍, വിനോദ കേന്ദ്രങ്ങള്‍, സനിമാ ശാലകള്‍ എന്നിവ തുറക്കില്ല.
മേയ് 31 മുതല്‍ ജൂണ്‍ 20 വരെ:
മക്ക ഒഴിച്ചുള്ള പ്രദേശങ്ങളില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ട് വരെ യാത്ര അനുവദിക്കും.
ജോലി സ്ഥലത്ത് ഹാജരാകുന്നതിനുള്ള വിലക്ക് നീക്കും. കര്‍ശന നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് ജോലിക്കെത്താം. മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കും.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കും. വ്യോമയാന അതോറിറ്റിയും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിക്കുന്ന കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും സര്‍വീസ്.
റെസ്‌റ്റോറന്റുകളിലും കഫേകളിലും ഭക്ഷണ, പാനീയ വിതരണം അനുവദിക്കും.
സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്ത ബാര്‍ബര്‍ ഷോപ്പുകള്‍, സ്‌പോര്‍ട്‌സ് ക്ലബുകള്‍, ഹെല്‍ത്ത് ക്ലബുകള്‍, വിനോദ കേന്ദ്രങ്ങള്‍, സനിമാ ശാലകള്‍ എന്നിവ തുറക്കില്ല.
എല്ലാ സമയത്തും പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍ നിര്‍ബന്ധമാക്കും.
50 ലേറെ പേര്‍ പങ്കെടുക്കുന്ന വിവാഹം, ഖബറടക്കം പോലുള്ള ചടങ്ങുകള്‍ക്ക് വിലക്ക് തുടരും.
ജൂണ്‍ 21 മുതല്‍
മക്ക ഒഴികെയുള്ള പ്രദേശങ്ങളില്‍ സൗദി അറേബ്യ സാധാരണ നിലയിലാകും. സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കും.