റിയാദ്-കോവിഡ് പോസിറ്റീവാണെന്ന് പരിശോധന ഫലം ലഭിച്ച നഴ്‌സ് റിയാദിൽ നിര്യാതയായി. റിയാദിലെ ഓൾഡ് സനയ്യയിലെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന കൊല്ലം ചീരങ്കാവ് എഴുകോൺ സ്വദേശി ലാലി തോമസ് പണിക്കർ (54) ആണ് കുബേരയിലെ താമസസ്ഥലത്ത് നിര്യാതയായത്. ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന 937ൽ വിളിച്ച് അറിയിച്ചെങ്കിലും അവരെത്തും മുമ്പേ മരിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് കോവിഡ് പോസിറ്റീവാണെന്ന് പരിശോധന ഫലം വന്നത്. തോമസ് മാത്യു ആണ് ഭർത്താവ്. ഏക മകൾ മറിയാമ്മ തോമസ് നാട്ടിലാണ്.