നെടുമ്പാശ്ശേരി- നാട്ടിൽ അവധിക്കുവന്നശേഷം തിരികെപ്പോകാൻ കഴിയാതിരുന്ന മലയാളി നഴ്‌സുമാരെയുമായി സൗദിയിലേക്ക് പ്രത്യേക വിമാനം പറന്നു. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിൽ ജോലിചെയ്യുന്ന 239 നഴ്‌സുമാരെയാണ് കൊണ്ടുപോ കൊണ്ടുപോകാനാണ് സൗദി എയർലൈൻസ് വിമാനമെത്തിയത്.സൗദിയിൽ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഇവരോടെല്ലാം തിരിച്ചെത്താൻ നിർദേശിക്കുകയായിരുന്നു. അടച്ചിടലിനെത്തുടർന്ന് വിമാനസർവീസ് ഇല്ലാത്തിനാൽ സൗദി ഭരണകൂടം പ്രത്യേക വിമാനം അനുവദിച്ച് ഇവരെ തിരികെ കൊണ്ടുപോകുകയായിരുന്നു. പലരും വർഷങ്ങളായി അവിടെ ജോലിചെയ്യുന്നവരാണ്. സൗദി എയർലൈൻസ് വിമാനം ബുധനാഴ്ച കൊച്ചിയിലെത്തി 211 പേരെ കൊണ്ടുപോയിരുന്നു.