Sorry, you need to enable JavaScript to visit this website.

സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യന്‍-ചൈനീസ് സൈനികര്‍ തമ്മില്‍ സംഘട്ടനം; 11 പേര്‍ക്ക് പരിക്ക്

ന്യൂദല്‍ഹി- വടക്കന്‍ സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയുടെയും ചൈനയുടെയും  സൈനികര്‍ തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ട്. നാകുലാ സെക്ടറിന് സമീപം ഇന്ത്യ-ചൈനാ അതിര്‍ത്തിയില്‍ വെച്ചാണ് സംഭവം. രണ്ട് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരാണ് പേര് വെളിപ്പെടുത്താതെ ഇക്കാര്യം പുറത്തുവിട്ടത്. ഇരുരാജ്യങ്ങളുടെയും സൈനിക ഗ്രൂപ്പുകളുടെ ഭാഗത്ത് നിന്ന് ആക്രമണ സ്വഭാവത്തോടെയുള്ള സംഘട്ടനമാണ് നടന്നതെന്നാണ് വിവരം.

ഏഴ് ചൈനീസ് സൈനികര്‍ക്കും നാല് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 150 ഓളം സൈനികരായിരുന്നു സംഘര്‍ഷത്തിലുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു. താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതായാണ് വിവരം.  ഇന്തോ-ചൈനാ അതിര്‍ത്തിയില്‍ നേരത്തെയും ഇതുപോലെ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2017 ഓഗസ്റ്റില്‍ രണ്ട് രാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ കല്ലേറും ലഡാക്കിലെ പങ്കോങ് തടാകത്തിന് സമീപം അതിര്‍ത്തിയില്‍ വെച്ച് തമ്മിലടിയും ഉണ്ടായിരുന്നു.
 

Latest News