ദുബായ്-ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു. കാലാവധി കഴിഞ്ഞ അല്ലെങ്കില്‍ ഈ മാസം 30 നുള്ളില്‍ കാലാവധി കഴിയുന്ന പാസ്‌പോര്‍ട്ടുകള്‍ പുതുക്കി നല്‍കുകയാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുന്നത്. പാസ്‌പോര്‍ട്ട് പുതുക്കാനുള്ളവര്‍ക്ക് പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കോണ്‍സുലേറ്റ് പുറത്തിറക്കിയിട്ടുണ്ട്.
[email protected] എന്ന വിലാസത്തിലേക്ക് ആവശ്യത്തിന്റെ അടിയന്തര സ്വഭാവം വ്യക്തമാക്കി ഇമെയില്‍ അയക്കണം. ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം പാസ്‌പോര്‍ട്ട്പുതുക്കാന്‍ ആവശ്യമായ രേഖകളും ചേര്‍ത്തിരിക്കണം.
ഇതിന് ശേഷം ബിഎല്‍എസ് കേന്ദ്രത്തിലെത്താനുള്ള നിര്‍ദേശം കോണ്‍സുലേറ്റില്‍ നിന്ന്‌ലഭിക്കും. കോവിഡ് 19 പശ്ചാത്തലത്തില്‍ കോണ്‍സുലേറ്റ് സേവനങ്ങള്‍ നേരത്തെ പൂര്‍ണമായും നിര്‍ത്തിവെച്ചിരുന്നു.