ദുബായ്-അടിയന്തരാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാനുള്ള പെര്‍മിറ്റ് ലഭ്യമാക്കാന്‍ ദുബായില്‍ അതിവേഗ സംവിധാനം. വെബ്‌സൈറ്റില്‍ മിനിറ്റില്‍ 1,200 അപേക്ഷകള്‍ സ്വീകരിക്കാനാകും. എന്നാല്‍ ചില സമയങ്ങളില്‍ തിരക്കുകൂടുമ്പോള്‍ വൈകാനിടയുണ്ടെന്നും പോലീസ് അറിയിച്ചു. ഭക്ഷണവും മരുന്നും വാങ്ങുന്നതടക്കമുള്ള അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രം പുറത്തിറങ്ങുന്നവരാണ് അപേക്ഷിക്കേണ്ടത്.
വ്യക്തികളെയും വാഹനങ്ങളെയും നിരീക്ഷിക്കുന്നുണ്ട്. 24 മണിക്കൂര്‍ അണുനശീകരണം തുടങ്ങിയ ശേഷം സഹായം തേടി പ്രതിദിനം ശരാശരി 27,000 വിളികള്‍ എത്തുന്നതായി ദുബായ് പോലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ഡയറക്ടര്‍ കേണല്‍ തുര്‍ക്കി ബിന്‍ ഫാരിസ് അറിയിച്ചു.