ലഖ്‌നൗ-കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് ഗായിക കനിക കപൂര്‍ ആശുപത്രി വിട്ടു.
അവസാനം നടത്തിയ രണ്ട് പരിശോധനകള്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് കനികയെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ഏതാനും ദിവസങ്ങള്‍ കൂടി വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുമ്പാണ് ഒരു കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായി ലഭിച്ചത്. ഞായറാഴ്ച വൈകിട്ട് ഒരു ഫലം കൂടി നെഗറ്റീവായി ലഭിച്ചുവെന്നും തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നും ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആര്‍.കെ. ധിമാന്‍ പറഞ്ഞു.