ലഖ്‌നൗ- ബോളിവുഡ് ഗായിക കനിക കപൂന്റെ ആരാധകര്‍ക്ക് ആശ്വസിക്കാം... കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്ന ബോളിവുഡ് ഗായികയുടെ ഏറ്റവും ഒടുവില്‍ നടന്ന പരിശോധനാ ഫലം നെഗറ്റീവ് !!കഴിഞ്ഞ അഞ്ച് പരിശോധനയിലും ഇവരുടെ റിപ്പോര്‍ട്ട് പോസിറ്റീവ് ആയിരുന്നു. കൂടാതെ, മരുന്നുകളോട് പ്രതികരിക്കുന്നില്ല എന്ന വസ്തുത കനികയുടെ കുടുംബത്തേയും ആരാധകരേയും ഒരേപോലെ ആശങ്കയിലാക്കിയിരുന്നു. കനികയുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ക്കൂടി അവര്‍ക്ക് ഉടന്‍ തന്നെ ആശുപത്രിയില്‍നിന്നും പോകുവാന്‍ കഴിയില്ല. തുടര്‍ച്ചയായ രണ്ട് പരിശോധനാ ഫലം നെഗറ്റീവ് ആയെങ്കില്‍ മാത്രമേ ഡിസ്ചാര്‍ജ് അനുവദിക്കൂ.കൊറോണ ബാധിച്ച രോഗികളുടെ സാമ്പിള്‍ പരിശോധന ഓരോ 48 മണിക്കൂറിലുമാണ് നടത്തുന്നത്. അടുപ്പിച്ച് രണ്ട് പരിശോധനാ ഫലം നെഗറ്റീവ് ആയെങ്കില്‍ മാത്രമേ രോഗി സുഖപ്പെടുന്നതായി കണക്കാക്കൂ.കനിക കപൂര്‍ ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ചികിത്സയില്‍ കഴിയുന്നത്.കഴിഞ്ഞ 15 നാണ് ഗായിക കനിക കപൂര്‍ ലണ്ടനില്‍ നിന്നും എത്തിയത്. ഡല്‍ഹിയില്‍ വിമാനമിറങ്ങിയ അവര്‍ തന്റെ വിദേശ യാത്രയുടെ വിവരങ്ങള്‍ അധികൃതരെയോ അറിയിക്കുകയോ സ്വയം ഐസൊലേഷനില്‍ കഴിയുകയോ ചെയ്യാതെയാണ് ലഖ്‌നൗവിലേയ്ക്ക് യാത്ര തിരിച്ചത്.
അവിടെ മൂന്ന് ആഡംബര പാര്‍ട്ടിയില്‍ അവര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. എന്നാല്‍, കനികയിലൂടെ ആര്‍ക്കും വൈറസ് ബാധയുണ്ടായതായി റിപ്പോര്‍ട്ട് ഇല്ല.
അതേസമയം, തനിക്ക് രേഗബാധയേറ്റതായി സോഷ്യല്‍മീഡിയയിലുടെ താരം തന്നെയാണ് വെളിപ്പെടുത്തിയത്. താന്‍ വിമാനത്താവളത്തില്‍ സാധാരണമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് വീട്ടിലേക്ക് പോന്നതെന്നും ഒരാഴ്ചയ്ക്കു ശേഷമാണ് തനിക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ തുടങ്ങിയതെന്നും കനിക ട്വീറ്റില്‍ പറഞ്ഞിരുന്നു.