റിയാദ്- തൊഴില്‍ സ്ഥാപനങ്ങളുമായുള്ള കരാറുകള്‍ അവസാനിച്ച വിദേശികള്‍ക്ക് അവരുടെ രാജ്യത്തേക്ക് മടങ്ങുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുമെന്ന് മാനവ ശേഷി സാമൂഹിക മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
തൊഴില്‍ കരാറുകള്‍ അവസാനിച്ചതിനാല്‍ നിരവധി വിദേശികള്‍ അവരുടെ നാടുകളിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടുവരുന്നുണ്ട്. മാനുഷിക പരിഗണന മുന്‍ നിര്‍ത്തി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരിക്കും സൗദിയില്‍ നിന്ന് അവരുടെ നാടുകളിലേക്ക് അയക്കുക. ഇക്കാര്യത്തോട് സൗദി ഗവണ്‍മെന്റ് അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. മന്ത്രാലയം വ്യക്തമാക്കി