റിയാദ്- ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണമോ നീട്ടിവെക്കാന്‍ പറ്റാത്ത അടിയന്തരാവശ്യങ്ങളോ ഉണ്ടായാല്‍ സൗദികള്‍ക്കും വിദേശികള്‍ക്കും കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിന് വിലക്കില്ലെന്ന് പൊതുസുരക്ഷ വിഭാഗം വക്താവ് കേണല്‍ സാമി അല്‍ശോബര്‍ഗ് അറിയിച്ചു. എന്നാല്‍ അടിയന്തരഘട്ടം എന്താണെന്ന് അറിയിച്ച് അവര്‍ 999, 911 നമ്പറുകളില്‍ വിളിച്ചറിയിക്കുകയോ [email protected] ഇമെയിലില്‍ അയക്കുകയോ വേണം.
കര്‍ഫ്യൂ സമത്ത് നിബന്ധനകള്‍ പാലിക്കാതെ പുറത്തിറങ്ങിയാല്‍ പതിനായിരം റിയാല്‍ പിഴയും രണ്ടാം പ്രാവശ്യം അതിന്റെ ഇരട്ടിയും മൂന്നാം പ്രാവശ്യം 20 ദിവസം കുറയാത്ത തടവുമാണ് ശിക്ഷ. അദ്ദേഹം പറഞ്ഞു.