ലഖ്‌നൗ- തന്റെ നാലാമത്തെ കൊറോണ ടെസ്റ്റും പോസിറ്റീവായ ഹോളിവുഡ് ഗായിക കനിക കപൂറിന്‍റെ വൈകാരിക പോസ്റ്റ് ഇൻസ്റ്റഗ്രമിൽ. ഐ.സി.യുവിലാണെന്ന പ്രചാരണം നിഷേധിച്ച കനിക അടുത്ത ടെസ്റ്റ് നെഗറ്റീവായിരിക്കുമെന്ന പ്രത്യാശ പങ്കുവെച്ചു. കുടുംബത്തിനും മക്കൾക്കും അടുത്തെത്താൻ ഉടൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും കനിക പറഞ്ഞു.
ആശുപത്രി കിടക്കയിലെ വാസം അവസാനിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെയെല്ലാം സ്‌നേഹാന്വേഷണങ്ങൾക്ക് നന്ദി. എല്ലാവരും സുരക്ഷിതമായിരിക്കൂ. ഞാൻ ഐ.സി.യുവിലല്ല. അടുത്ത ടെസ്റ്റ് നെഗറ്റീവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബത്തിനും മക്കൾക്കുമെടുത്തെത്താൻ കഴിയും-കനിക ഇൻസ്റ്റഗ്രമിൽ കുറിച്ചു.
ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ് കനിക. ആരോഗ്യനില തൃപ്തികരമാണന്നൊണ് ഡോക്ടർമാർ പറയുന്നത്. അതേസമയം, കനിക മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും കൂടുതൽ മെച്ചപ്പെട്ട ചികിത്സക്കായി അവരെ എയർലിഫ്റ്റ് ചെയ്യാൻ പോലും ലോക്ഡൗൺ കാരണം കഴിയുന്നില്ലെന്നും കുടുംബത്തിലെ ഒരാൾ പ്രതികരിച്ചു. അസുഖം ഭേദമാകാൻ പ്രാർത്ഥിക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്നും അവർ പറയുന്നു.