ബീജിംഗ്- കൊറോണ വൈറസ് ബാധിച്ച സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശക്തമായ നടപടികളുമായി ചൈന. പുതിയ അണുബാധകളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ വെള്ളിയാഴ്ച മാക്രോ ഇക്കണോമിക് പോളിസി അഡ്ജസ്റ്റ്‌മെന്റുകള്‍ വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ സജീവമായ ധനനയം പിന്തുടരുമെന്നും വ്യക്തമാക്കിയിരുന്നു. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ഈ പാദത്തില്‍ നാല് പതിറ്റാണ്ടിനിടയില്‍ ആദ്യമായി ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ചൈന നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ ഉത്തേജന പാക്കേജിലേക്ക് പമ്പുചെയ്യാന്‍ ഒരുങ്ങുകയാണ്.
ബജറ്റ് കമ്മി വിപുലീകരിക്കുക, കൂടുതല്‍ പ്രാദേശിക, ദേശീയ ബോണ്ടുകള്‍ നല്‍കുക, പലിശനിരക്ക് കുറയ്ക്കാന്‍ വഴികാട്ടുക, വായ്പ തിരിച്ചടവ് വൈകിപ്പിക്കുക, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ കുറയ്ക്കുക, ഉപഭോഗം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് പോളിറ്റ് ബ്യൂറോ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍.
വരും ആഴ്ചകളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ കൂടുതല്‍ വ്യക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായി സാമ്പത്തിക നിരീക്ഷകന്‍ ” ഗോള്‍ഡ്മാന്‍ സാച്ച്‌സ് പറഞ്ഞു.
പ്രത്യേക ട്രഷറി ബോണ്ടുകള്‍ നല്‍കാനുള്ള സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് പോളിറ്റ് ബ്യൂറോ വിശദീകരിച്ചിട്ടില്ല, ഇത് 2007 ന് ശേഷം ആദ്യമായാണ് ഇഷ്യു ചെയ്യുന്നത്. സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനായി ചൈന കുറഞ്ഞത് 2 ട്രില്യണ്‍ യുവാന്‍ (282 ബില്യണ്‍ ഡോളര്‍) ബോണ്ടുകള്‍ നല്‍കണം- മോര്‍ഗന്‍ സ്റ്റാന്‍ലി ചീഫ് ചൈന ഇക്കണോമിസ്റ്റ് റോബിന്‍ സിംഗ് പറഞ്ഞു.
പ്രാദേശികമായി പുതിയ അണുബാധകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ രാജ്യത്ത് പ്രവേശിക്കുന്ന വിദേശികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ശനിയാഴ്ച പ്രാബല്യത്തില്‍ വന്നു. ഞായറാഴ്ച മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കുത്തനെ വെട്ടിക്കുറയ്ക്കാന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.