റിയാദ് - കര്‍ഫ്യൂ ലംഘിച്ച് കൂട്ടുകാര്‍ക്കൊപ്പം പുറത്തിറങ്ങിയ സൗദി പൗരനെ കുറിച്ച് സൗദി വനിത സുരക്ഷാ വകുപ്പുകള്‍ക്ക് വിവരം നല്‍കി.
കര്‍ഫ്യൂ ലംഘിച്ചതിനും വീഡിയോകള്‍ പ്രചരിപ്പിച്ചതിനും നിരവധി പേര്‍ ഇതിനകം സൗദിയില്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിനിടയിലാണ് കര്‍ഫ്യൂ ലംഘിച്ച ഭര്‍ത്താവിനെ കുറിച്ച് ഭാര്യ സുരക്ഷാ വകുപ്പുകള്‍ക്ക് വിവരം നല്‍കിയത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കൊറോണ വ്യാപന ഭീഷണിയില്‍ നിന്ന് ഭര്‍ത്താവിനെ രക്ഷിക്കാനാണോ അതല്ല, ഭര്‍ത്താവിനെ ജയിലില്‍ അടക്കാനാണോ സൗദി വനിത ഇതിലൂടെ ഉദ്ദേശിച്ചതെന്ന കാര്യം വ്യക്തമല്ല. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ 10,000 റിയാല്‍ പിഴയും രണ്ടാം തവണ 20,000 റിയാല്‍ പിഴയും മൂന്നാം തവണ 20 ദിവസത്തില്‍ കൂടാത്ത തടവുമാണ് ശിക്ഷ ലഭിക്കുക.