റിയാദ് - കര്‍ഫ്യൂ ലംഘിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കു മാത്രമല്ല, വാഹനങ്ങളിലെ മുഴുവന്‍ യാത്രക്കാര്‍ക്കും ശിക്ഷ ബാധകമാണെന്ന് പൊതുസുരക്ഷാ വകുപ്പ് വ്യക്തമാക്കി.
കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്ക് ആദ്യം 10,000 റിയാല്‍ വീതം പിഴയാണ് ലഭിക്കുക. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. മൂന്നാമതും നിയമ ലംഘനം നടത്തി കുടുങ്ങുന്നവര്‍ക്ക് 20 ദിവസത്തില്‍ കവിയാത്ത തടവു ശിക്ഷ ലഭിക്കും.
കര്‍ഫ്യൂ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സൈനികര്‍ക്കെതിരെയും അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് നാഷണല്‍ ഗാര്‍ഡ് മന്ത്രാലയം വ്യക്തമാക്കി. കര്‍ഫ്യൂ ലംഘിച്ച് പുറത്തിറങ്ങിയ വ്യക്തിയെ തടയാതിരിക്കുകയും ഇയാള്‍ക്കൊപ്പം ഫോട്ടോക്ക് നിന്നുകൊടുക്കുകയും ചെയ്ത സൈനികരുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇത് ശ്രദ്ധയില്‍ പെട്ടാണ് നാഷണല്‍ ഗാര്‍ഡ് മന്ത്രാലയം നിയമ ലംഘനം നടത്തിയ സൈനികര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. സൈനികരുടെ ഭാഗത്തുണ്ടായത് ഒറ്റപ്പെട്ട നടപടിയാണ്. പ്രത്യക ഇളവ് അനുവദിച്ച കേസുകള്‍ ഒഴികെ കര്‍ഫ്യൂ എല്ലാവര്‍ക്കും ബാധകമാണെന്നും നാഷണല്‍ ഗാര്‍ഡ് മന്ത്രാലയം പറഞ്ഞു.