മുംബൈ- പ്രമുഖ ബോളിവുഡ് നടി നിമ്മി അന്തരിച്ചു. 88 വയസായിരുന്നു. ഇന്നലെ രാത്രി ജുഹുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഇന്ന് ഉച്ചക്ക് മുംബൈയിലെ റീ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം.
1950-60 കാലഘട്ടത്തിൽ തിളങ്ങിനിന്ന നിമ്മിയുടെ യഥാർത്ഥ പേര് നവാബ് ബാനു എന്നാണ്. ബോളിവുഡ് താരം രാജ് കപൂറാണ് നിമ്മി എന്ന പേര് നൽകിയത്. 1949 ൽ പുറത്തിറങ്ങിയ ബർസാത് എന്ന ചിത്രത്തിലൂടെയാണ് നിമ്മി ശ്രദ്ധേയയാകുന്നത്. രാജ് കപൂർ, ദേവ് ആനന്ദ്, ദിലീപ് കുമാർ എന്നിവർക്കൊപ്പം വേഷമിട്ടിട്ടുണ്ട്.
RIP. Thank you Nimmi aunty for all the blessings and love for Bobby on its premiere release. You were part of the RK family. Barsaat was your first film. Allha aapko Jannat naseeb kare. Ameen. pic.twitter.com/nsTGhpCpac
— Rishi Kapoor (@chintskap) March 25, 2020
1952ൽ മെഹ്ബൂബ് ഖാൻ പ്രധാന വേഷത്തിലെത്തിയ ആൻ എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 2007 ൽ അന്തരിച്ച എഴുത്തുകാരൻ അലി റാസയാണ് ഭർത്താവ്.