ന്യൂദല്‍ഹി- രാജ്യത്ത് കൊവിഡ് 19 ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ രാജ്യ സഭാ തെരഞ്ഞെടുപ്പുകള്‍ മാറ്റിവെച്ചു. മാര്‍ച്ച് 26 ന് നടത്താനിരുന്ന തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യോഗത്തിന് ശേഷമാണ് വോട്ടെടുപ്പ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
2020 ഏപ്രിലില്‍ കാലാവധി അവസാനിക്കുന്ന 17 സംസ്ഥാനങ്ങളില്‍ നിന്നായി 55 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
മഹാരാഷ്ട്ര 7, ഒഡീഷ 4, തമിഴ്നാട് 6, പശ്ചിമബംഗാള്‍ 5 എന്നീ സീറ്റുകളില്‍ ഏപ്രില്‍ രണ്ടിനും ആന്ധ്രപ്രദേശ് 4, തെലങ്കാന 2, അസം 3, ബിഹാര്‍ 5, ഛത്തീസ്ഗഡ് 2, ഗുജറാത്ത് 4, ഹരിയാന 2, ഹിമാചല്‍പ്രദേശ് 1, ഝാര്‍ഖണ്ഡ് 2, മധ്യപ്രദേശ് 3,മണിപ്പൂര്‍ 1, രാജസ്ഥാന് 3 എന്നിവടങ്ങളില്‍ ഏപ്രില്‍ ഒമ്പതിനും മേഘാലയയിലെ ഒരു സീറ്റില്‍ ഏപ്രില്‍ 22 നും ആണ് കാലാവധി അവസാനിക്കുന്നത്.