റിയാദ് - കര്‍ഫ്യൂ ലംഘിക്കാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. യുവതിയെ അറസ്റ്റ് ചെയ്യാന്‍ നേരത്തെ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിരുന്ന.
ക്ലിപ്പിംഗ് ശ്രദ്ധയില്‍ പെട്ടാണ് യുവതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടത്. കാറില്‍ പുറത്തിറങ്ങിയ യുവതി വാഹനത്തിനകത്ത് ഇരുന്നാണ് ലൈവ് വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതായും ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കര്‍ഫ്യൂ നിലവിലുള്ള സമയത്ത് കാറോടിച്ച മറ്റൊരു യുവതിക്ക് സുരക്ഷാ സൈനികര്‍ 10,000 റിയാല്‍ പിഴ ചുമത്തി. യുവതിയുടെ കാര്‍ തടഞ്ഞുനിര്‍ത്തിയ സുരക്ഷാ ഭടന്മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച കാര്യം അറിയില്ലേയെന്ന് ആരാഞ്ഞു. ഇതിന് സ്ഥിതിഗതികളെല്ലാം സാധാരണ നിലയിലാണെന്ന് മറുപടി പറഞ്ഞ യുവതിയുടെ ഡ്രൈവിംഗ് ലൈസന്‍സും ഇസ്തിമാറയും കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടാണ് സുരക്ഷാ ഭടന്‍ പിഴ ചുമത്തിയത്.
ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊറോണ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും നിര്‍ദേശങ്ങളും ലംഘിക്കുകയും സമൂഹത്തില്‍ ഭീതി പരത്തുകയും ചെയ്ത ഏതാനും പേരെ പബ്ലിക് പ്രോസിക്യൂഷന്റെ നിര്‍ദേശാനുസരണം കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പ്രവിശ്യകളില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.