മാനന്തവാടി-കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി നിരീക്ഷണത്തിലിരിക്കെ നിര്‍ദേശങ്ങള്‍ ലംഘിച്ചു വീടിനു പുറത്ത് സഞ്ചരിച്ച രണ്ടു പ്രവാസികളുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു.
എടവക കാരക്കുനി വീരാളിതക്കാവില്‍ ഷബാബ് (25), ഒണ്ടയങ്ങാടി സഫിയത്ത് ഫിറോസ് (40) എന്നിവരുടെ പാസ്പോര്‍ട്ടാണ് പിടിച്ചെടുത്തത്.
ഇവര്‍ വീടിനു പുറത്തു സഞ്ചരിക്കുന്നതു ജിയോ ഫെന്‍സിംഗ് സംവിധാനത്തിലൂടെയാണ് പോലീസ് കണ്ടെത്തിയത്. തുടര്‍ന്നു ഇരുവര്‍ക്കുമെതിരെ കേസെടുത്ത് പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയായിരുന്നു.