ബെർലിന്‍- വാക്സിന്‍ നല്‍കിയ ഡോക്ടർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജർമന്‍ ചാന്‍സലർ ആംഗല മെർക്കലിനെ വീട്ടില്‍ കരുതല്‍ നിരീക്ഷണത്തിലാക്കി.
രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന് പുതിയ നടപടികള്‍ പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തിനു തൊട്ടു പിന്നാലെയാണ് മെർക്കലിനെ നേരത്തെ ചികിത്സിച്ച ഡോക്ടർക്ക് രോഗം സ്ഥിരീകരിക്കുന്ന റിപ്പോർട്ട് ലഭിച്ചതെന്ന് മെർക്കലിന്‍റെ വക്താവ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് ന്യമോണിയല്‍ അണുബാധ വരാതിരിക്കാനുള്ള വാക്സിന്‍ മെർക്കലിനു നല്‍കിയതെന്ന് വക്താവ് സ്റ്റീഫന്‍ സെയിബർട്ട് പറഞ്ഞു. സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ച മെർക്കല്‍ വീട്ടില്‍ വെച്ച് ഓഫീസ് ജോലികള്‍ തുടരും.
വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചിടണമെന്നും രണ്ടിലധികം ആളുകള്‍ ഒന്നിച്ചുണ്ടാകരുതെന്നുമുള്ള കർശന നപടികളാണ് ജർമന്‍ ചാന്‍സലർ പ്രഖ്യാപിച്ചിരിക്കുന്നത്.