Sorry, you need to enable JavaScript to visit this website.

കുഞ്ഞാലി മരക്കാർ സ്മരണ ജ്വലിക്കുന്ന  കോട്ടയ്ക്കലിൽ താവഴി കുടുംബങ്ങൾ ഒത്തുചേർന്നു

കുഞ്ഞാലി മരക്കാർ താവഴിയിൽ പെട്ട സൈദാമ്മാടം, നൈനാൻ കുടുംബക്കാർ ഇരിങ്ങൽ കോട്ടയ്ക്കൽ ഒത്തുചേർന്നപ്പോൾ.

പയ്യോളി- കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ ഭൗതികാവശിഷ്ടങ്ങൾ മറമാടിയെന്നു കരുതപ്പെടുന്ന പഴയങ്ങാടി മുട്ടം ഭാഗത്തുനിന്നും ധീരയോദ്ധാവിന്റെ സ്മരണകൾ ജ്വലിച്ചുനിൽക്കുന്ന കോട്ടയ്ക്കലിന്റെ മണ്ണിലേക്ക് താവഴി കുടുംബങ്ങളെത്തി. 


മുട്ടം സെയ്തമ്മാടം കുടുംബത്തിൽപെട്ട പ്രശസ്ത ഗായകരും, എഴുത്തുകാരും, സൈക്കോളജിസ്റ്റുകളുമടങ്ങുന്ന വലിയൊരു കൂട്ടം തന്നെയാണ് കോട്ടക്കലിലെത്തിയത്. മരക്കാർ സ്മാരകവും മസ്ജിദും സർഗാലയവും സന്ദർശിച്ച ശേഷം മരക്കാർ പൈതൃക വേദിയൊരുക്കിയ സൗഹൃദ സദസ്സിൽ പങ്കാളികളാവുകയും ചെയ്തു. സദസ് പ്രശസ്ത മാധ്യമപ്രവർത്തകനും കൊച്ചി നൈനാൻ കുടുംബാംഗവുമായ ജമാൽ കൊച്ചങ്ങാടി ഉദ്ഘാടനം ചെയ്തു. സി.ഒ.ടി. അമീറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം തിക്കോടി ചരിത്രം പരിചയപ്പെടുത്തി. മജീദ് മരക്കാർ, എസ്.എൽ.പി മുഹമ്മദ് കുഞ്ഞി, എസ്.എൽ.പി  മൊയ്തീൻ കുഞ്ഞി, സൈക്കോളജിസ്റ്റ് ഉമർ ഫാറൂഖ്, എസ്.എൽ.പി അബ്ദുൽ നാസർ, എസ്.എ.പി മൊയ്‌നുദ്ദീൻ, എസ്.കെ.പി അബ്ദുൽ ഖാദർ, എസ്.എൽ. പി മൊയ്തീൻ, മൊയ്തു വാണിമേൽ, മുഹമ്മദ് പീടികയിലകത്ത് എന്നിവർ സംസാരിച്ചു.


എൻ.പി. കുഞ്ഞാമു മരയ്ക്കാർ, നദാ ഷരീഫ്, എസ്.എ.പി അബ്ദുല്ല എന്നിവർ ഗാനങ്ങൾ ആലപിച്ചു. നദാ ഷെരീഫിനെ ചടങ്ങിൽ ആദരിച്ചു. മൻസൂർ നൈനാൻ കൊച്ചി പ്രസംഗിച്ചു. 
നിസാർ മരക്കാർ കാപ്പാട്, എസ്.എ.പി സുബൈർ ഹാജി, എസ്.കെ. പി ഹക്കിം, എസ്.എ.പി ഇബ്രാഹിം ഖലീൽ, എസ്.എ.പി ഇസ്മായിൽ, എസ്.എൻ.പി അമീർ, എസ്.എ.പി റഷീദ്, സുഹ്‌റ ഉസ്മാൻ പിണറായി എന്നിവർ നേതൃതം നൽകി.

 

 

Latest News