ആധാര്‍ കാര്‍ഡ് ചോദിച്ച ശേഷം ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മലയാളി ഓട്ടോ റിക്ഷാ ഡ്രൈവറാണ് യുവാവിനെ മര്‍ദിച്ചത്. കൈയില്‍ നിന്ന് ആധാര്‍ കാര്‍ഡ് വാങ്ങി പോലീസ് സ്റ്റേഷനിലേക്ക് വരാന്‍ പറഞ്ഞ് യുവാവിനെ വിരട്ടുകയും ചെയ്തു.
ഇയാള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് തെഹല്‍ക്ക മുന്‍ എഡിറ്റര്‍ മാത്യു സാമുവല്‍ ഫെയ്സ് ബുക്കില്‍ നല്കിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.