Sorry, you need to enable JavaScript to visit this website.

സൗദി-ഇറാഖ് അതിർത്തി പോസ്റ്റ് തുറക്കുന്നതിന് ധാരണ

റിയാദ് - സൗദി, ഇറാഖ് അതിർത്തി പോസ്റ്റ് തുറക്കുന്നതിന് ഇരു രാജ്യങ്ങളും പരസ്പര ധാരണയിലെത്തി. 1990 ൽ ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെ തുടർന്ന് ഇരു രാജ്യങ്ങളും നയതന്ത്രബന്ധം വിച്ഛേദിച്ച പശ്ചാത്തലത്തിലാണ് അറാർ അതിർത്തി പോസ്റ്റ് അടച്ചത്. സൗദി, ഇറാഖ് അധികൃതർ തിങ്കളാഴ്ച അതിർത്തി പോസ്റ്റ് സന്ദർശിച്ചു. എല്ലാ വർഷവും ഇറാഖിൽ നിന്നുള്ള ഹജ് തീർഥാടകർക്ക് കടന്നുപോകുന്നതിന് അതിർത്തി പോസ്റ്റ് തുറക്കാറുണ്ട്. 
അറാറിലേക്കുള്ള മരുഭൂപാതയുടെ സുരക്ഷക്ക് സുരക്ഷാ സൈനികരെ ഇറാഖ് ഗവൺമെന്റ് വിന്യസിച്ചതായി അൽഅൻബാർ ഗവർണർ സുഹൈബ് അൽറാവി പറഞ്ഞു. അറാർ അതിർത്തി പോസ്റ്റ് തുറക്കുന്നത് പ്രധാന ചുവടുവെപ്പാണ്. ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം ശക്തമാക്കുന്നതിന്റെ തുടക്കമാകും ഇതെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഓഗസ്റ്റ് നാലിന് വെള്ളിയാഴ്ച മുതലാണ് അറാർ അതിർത്തി പോസ്റ്റ് വഴി ഇറാഖി തീർഥാടകർ സൗദിയിൽ പ്രവേശിക്കുന്നതിന് ആരംഭിച്ചത്.
 

Latest News