കോഴിക്കോട്- കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേരള പോലീസ് കേസെടുത്ത സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ കടുത്ത വിമർശനവുമായി സമസ്ത. സമസ്ത സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കറാണ് വിമർശനവുമായി രംഗത്തെത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ തീവ്രവാദ സംഘടനകൾ ഉൾപ്പെടെയുള്ളവർ നുഴഞ്ഞു കയറിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും സമസ്തയുടെ വിയോജിപ്പിന് കാരണമായി. ഇതുവരെ നടന്ന സമരങ്ങളിൽ സമസ്ത സി.പി.എമ്മിനൊപ്പം പങ്കെടുത്തിരുന്നു. തുടർന്നുള്ള സമരങ്ങളിൽ സമസ്ത കൂടെയുണ്ടാകുമോ എന്ന കാര്യവും വ്യക്തമല്ല.