ന്യൂദല്‍ഹി- ദല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷയുടെ ഫോണ്‍ പോക്കറ്റടിച്ച യുവാവിനെ ദല്‍ഹി പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി.
വൃദ്ധയെ സഹായിക്കുന്നതിനിടെയാണ് സ്വാതി മാലിവാളിന്റെ പോക്കറ്റില്‍നിന്ന് 25 കാരന് ഫോണ്‍ കവര്‍ന്നത്. ദല്‍ഹി പഹര്ഗഞ്ചിലായിരുന്നു സംഭവം.
വിവരമറിയിച്ചതിനെ തുടര്‍ന്ന് വളരെ വേഗത്തില്‍ ദല്‍ഹി പോലീസ് കള്ളനെ പിടികൂടി. ദല്‍ഹി പോലീസിനോട് സ്വാതി മാലിവാള്‍ നന്ദി പറഞ്ഞു