Sorry, you need to enable JavaScript to visit this website.

സൗദികളിൽ സമ്പാദ്യ ശീലമുള്ളവർ സ്ത്രീകൾ

റിയാദ്- പ്രതിമാസ ശമ്പളത്തിന്റെ ഒരു ഭാഗം സമ്പാദ്യമായി നീക്കിവെക്കുന്ന ശീലം പുരുഷൻമാരേക്കാൾ സ്ത്രീകൾക്കെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിക്‌സ് റിപ്പോർട്ട്. 43.62 ശതമാനം പുരുഷൻമാർ ശമ്പളത്തിൽ നിന്നൊരു വിഹിതം സൂക്ഷിക്കുമ്പോൾ 50.19 ശതമാനമാണ് സ്ത്രീകളുടെ കണക്ക്. 
15 മുതൽ 34 വരെ പ്രായമുള്ളവർക്കിടയിൽ നടത്തിയ സർവേ റിപ്പോർട്ടാണിത്. രാജ്യത്തെ യുവതയിൽ 10.57 ശതമാനത്തിന് തങ്ങളുടെ വരവ് ചെലവ് സംബന്ധിച്ച് യാതൊരു വിധ ബോധവുമില്ല. 
എന്നാൽ ബാക്കിയുള്ള 89.43 ശതമാനം പേർ വരവും ചെലവും കൃത്യമായി പ്ലാൻ ചെയ്യുന്നവരാണ്. യൂനിവേഴ്‌സിറ്റി ഡിഗ്രി നേടിയവരാണ് മിതമായി ചെലവാക്കാൻ മുമ്പന്തിയിലുള്ളത്.

 

Latest News