ഹായിൽ - ഹായിലിന് പടിഞ്ഞാറ് വെള്ളക്കെട്ടിൽ വീണ് ബാലൻ മുങ്ങിമരിച്ചു. മലമ്പ്രദേശത്തെ പാറമടകളിൽ രൂപപ്പെട്ട വെള്ളക്കെട്ടിലാണ് ബാലൻ അപകടത്തിൽ പെട്ടത്. സിവിൽ ഡിഫൻസിനു കീഴിലെ മുങ്ങൽ വിദഗ്ധരാണ് മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചതെന്ന് ഹായിൽ സിവിൽ ഡിഫൻസ് വക്താവ് ലെഫ്. കേണൽ നായിഫ് അൽഹർബി പറഞ്ഞു.
കുടുംബാംഗങ്ങൾക്കൊപ്പം പ്രദേശത്ത് ഉല്ലാസ യാത്രക്കെത്തിയ പതിനാറുകാരനാണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. ബാലനെ കാണാതായതിനെ തുടർന്ന് പിതാവ് വെള്ളക്കെട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ആഴക്കൂടുതൽ മൂലം തിരച്ചിൽ തുടരാനായിരുന്നില്ല. തുടർന്ന് സിവിൽ ഡിഫൻസിൽ അറിയിക്കുകയായിരുന്നു.