Sorry, you need to enable JavaScript to visit this website.

ബേജാറ് വേണ്ട, മാന്ദ്യം താല്‍ക്കാലിക പ്രതിഭാസം- അമിത് ഷാ 

ന്യൂഡല്‍ഹി- രാജ്യത്തെ സാമ്പത്തിക മാന്ദ്യം പ്രശ്‌നങ്ങള്‍ താത്ക്കാലിക പ്രതിഭാസമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മുബൈയില്‍ നടന്ന ഇക്കണോമിക്ക് ടൈംസ് അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ന് മുമ്പ് നയപരമായ മുരടിപ്പും അഴിമതിയും നിറഞ്ഞ കാലമായിരുന്നു സമ്പദ്‌വ്യവസ്ഥക്ക് അതിനാല്‍ ആ സാമ്പത്തിക നയങ്ങളുടെ ഫലമാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക വളര്‍ച്ചയുടെ പുതിയ തലം തുടങ്ങുകയാണെന്നും അമിത ഷാ പറഞ്ഞു. രാജ്യത്തിന്റെ ജി.ഡി.പിക്ക് 60 ശതമാനം സംഭാവന നല്‍കുന്ന വ്യവസായ മേഖല, 5 ട്രില്യണ്‍ ഡോളര്‍ എക്കോണമിയെന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായിരിക്കുമെന്നും ഇപ്പോഴുള്ള മാന്ദ്യം താത്ക്കാലികം മാത്രമാണെന്നും ഷാ പറഞ്ഞു.
ബിസിനസ് തുടങ്ങാന്‍ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ 142ാം സ്ഥാനത്തായിരുന്ന ഇന്ത്യ, 5 വര്‍ഷം കൊണ്ട് 77ല്‍ എത്തിയത് ശുഭ സൂചനയാണെന്നും അതിനാല്‍ എന്തായാലും പട്ടികയില്‍ 30നുള്ളില്‍ എത്താനാകുമെന്നും അമിത് ഷാ പറഞ്ഞു.

Latest News