ന്യൂദല്‍ഹി-ശിവലിംഗത്തിലെ തേള്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ ഹജരാവാതിരുന്ന കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ വാറണ്ട്. കേസില്‍ ഈ മാസം 27ന് കോടതിയില്‍ ഹജരാകണമെന്ന് ആവശ്യപ്പെട്ടാണ് വാറണ്ട്.
കോടതിയില്‍ ഹാജരാകുന്നതിനു പുറമെ, 5000 രൂപ കെട്ടിവെക്കാനും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് നവീന്‍ കശ്യപ് നിര്‍ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ശശി തരൂര്‍ നടത്തിയ പ്രസ്താവനയാണ് കേസിനടിസ്ഥാനം.
ബിജെപി നേതാവായ രാജീവ് ബബ്ബറാണ് പരാതിക്കാരന്‍. കോടതിയില്‍ ഹാജരാവാത്തതിന് പരാതിക്കാരനും കോടതി 500 രൂപ പിഴ വിധിച്ചിട്ടുണ്ട്. ശശി തരൂരിന്റെ പ്രസ്താവന മതവികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. ഇതേ കേസില്‍ ജൂണില്‍ ഹാജരായ ശശി തരൂരിന് 20,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ജാമ്യം അനുവദിച്ചിരുന്നു.