Sorry, you need to enable JavaScript to visit this website.

മുന്‍ കാമുകനെ കത്തി കാട്ടി സെക്‌സിലേര്‍പ്പെട്ട യുവതിയ്ക്ക് 20 വര്‍ഷം കസ്റ്റഡി ശിക്ഷ 

ന്യൂയോര്‍ക്ക്-മുന്‍ കാമുകനെ കഴുത്തില്‍കത്തി വച്ച് ഭിഷണിപ്പെടുത്തി നിര്‍ബന്ധിച്ച് സെക്‌സിലേര്‍പ്പെട്ട ഇരുപതുകാരിയെ കോടതി 20 വര്‍ഷം കസ്റ്റഡി ശിക്ഷ വിധിച്ചു. മൊണ്ടാനയില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസിനാസ്പദമായ വിചിത്രമായ സംഭവം നടന്നത്. സാമന്ത മിയേഴ്‌സ് എന്ന പെണ്‍കുട്ടി തന്റെ മുന്‍കാമുകന്റെ വീട്ടിലേക്ക് ഒരു രാത്രിയില്‍ അതിക്രമിച്ചുകടന്നു. അയാള്‍ അവിടെയില്ലാതിരുന്ന സമയത്താണ് സാമന്ത അവിടെ കടന്നുകൂടിയത്. രാത്രി വൈകി വീട്ടിലെത്തിയ കാമുകന്റെ കഴുത്തിലേക്ക് കത്തി നീട്ടി കഴുത്ത് മുറിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇയാളെ കിടക്കയിലേക്ക് എത്തിക്കുകയും സെക്‌സിലേര്‍പ്പെടുകയും ചെയ്തു. തന്നെ ദീര്‍ഘനേരം ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് യുവാവ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കത്തിയുമായി നില്‍ക്കുന്ന സാമന്തയുടെ ചിത്രങ്ങളും പോലീസിന് നല്‍കിയിട്ടുണ്ട്. 20 വര്‍ഷത്തെ സര്‍ക്കാര്‍ കസ്റ്റഡിയാണ് വിചാരണയ്ക്ക് ശേഷം കോടതി ഇവര്‍ക് വിധിച്ചത്. പ്രതിക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ വിടാന്‍ വിധിച്ചത്. കൃത്യമായ ചികിത്സയും മരുന്നും പ്രതിക്ക് കസ്റ്റഡി കാലത്ത് ഉറപ്പുവരുത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Latest News