ന്യൂദല്‍ഹി- കശ്മീര്‍ ജനതയുടെ കാര്യത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു. കശ്മീരികളുടെ സ്ഥതി നിലവില്‍ നല്ലതല്ലെന്നും അത് ഇതുപോലെ തുടരാനാവില്ലെന്നും തീര്‍ച്ചയായും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. തന്നോടൊപ്പം ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ജര്‍മന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മെര്‍ക്കല്‍.
തീവ്രവാദത്തിനും ഭീകരതക്കുമെതിരെ യോജിച്ച് പോരാടനുള്ള ഇരു രാജ്യങ്ങളുടേയും തീരുമാനത്തിനു പിന്നാലെയാണ് ജര്‍മന്‍ ചാന്‍സലറുടെ കശ്മീര്‍ പരാമര്‍ശം.
ഹൈദരബാദ് ഹൗസില്‍ പ്രധാനമന്ത്രി മോഡിയുമായി നടത്തിയ ചര്‍ച്ചയില്‍ കശ്മീര്‍ സ്ഥിതി ചര്‍ച്ചയായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.