മുംബൈ- മുബൈ മെട്രോയുടെ അനാസ്ഥയ്ക്കെതിരെ ബോളിവുഡ് നടി മൗനി റോയിയുടെ പരാതി. ജൂഹുവിലേക്ക് പോവുകയായിരുന്ന തന്റെ കാറിന്റെ മുകളിലേക്ക് മെട്രോയുടെ പണിനടക്കുന്ന സ്ഥലത്തുനിന്ന് വലിയ പാറക്കല്ല് വന്നു വീണുവെന്നാണ് മൗനിയുടെ പരാതി. തലനാരിഴയ്ക്കാണ് താന്‍ രക്ഷപ്പെട്ടതെന്നും താരം പറയുന്നു. സംഭവത്തില്‍ കാറിന്റെ സണ്‍ റൂഫ് തകര്‍ന്നിട്ടുണ്ടെന്നും മൗനി ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.
മെട്രോ അധികൃതര്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നില്ല എന്നാണ് മൗനിയുടെ ആരോപണം. ഇന്‍സ്റ്റഗ്രാം പോസ്റ്റ് പിന്നീട് നടി നീക്കം ചെയ്തിട്ടുണ്ട്. നടിയുടെ പരാതിയെ കുറിച്ചു മുംബൈ മെട്രോ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.